Skip to main content

Posts

നായാടിപ്പാറയിലെ സ്മരണകൾ

      നാടകക്കാരൻ   മനോജ്   സുനിയുടെ   ബാല്യകാല     ഓർമകളുടെ   സമാഹാരമാണ്   ലോഗോസ്   ബുക്സ്   പുറത്തിറക്കിയ നായാടിപ്പാറ .  എഴുത്തുകാരൻ   തന്നെ   തന്റെ   പുസ്തകത്തിന്   നൽകിയ   ടാഗ്‌ലൈൻ  " മലബാറിലെ   ഒരു കുടിയിറക്കുകാരന്റെ   ജീവിത   സ്മരണകൾ "  എന്നാണ് .  ഗൃഹാതുരത്വം   മനസ്സിൽ   നിറയ്ക്കുന്ന     കുറേ   അനുഭവങ്ങളാണ് ഈ   പുസ്തകത്തിന്റെ   കാതൽ .  തന്നിലെ   അധ്യാപകനെയും   നാടകക്കാരനെയും   വാർത്തെടുത്ത   ബാല്യകാലാനുഭവങ്ങൾ തന്റെ   പെൺമക്കൾക്ക്   പകർന്നു   നൽകുകയും   അത്തരം   അനുഭവങ്ങൾ   അവരിലുണ്ടാക്കുന്ന   ചിന്താപരിസരവും സമകാലീനതയിൽ     ആ   കഥകൾ   അവരിൽ   വരുത്തുന്ന   പരിവർത്തനങ്ങളും   എഴുത്തുകാരൻ   അടയാളപ്പെടുത്തുന്നുണ്ട് .  നമ്മൾ   കടന്നുപോയ   വഴികളിൽ   ഗൃഹാതുരതയോടെ     അനുഭവിച്ച്   വിസ്മരിച്ച   കാഴ്ചോത്സവങ്ങൾ   മനോജ്   സുനിയിലെ കുട്ടി ,  മനസ്സിൽ   ശേഖരിക്കുകയും   ആ   ഓർമകളെ   പുതിയകാലത്തിലേക്കായി   കൈമാറുകയും   ചെയ്തിരിക്കുന്നു .  മനോജ് സുനിയുടെ   വാക്കുകളിലൂടെ   സഞ്ചരിച്ച്   ഇവിടെയെത്തുന്നവർക്ക്   നായാടിപ്പാറ   അമ്പലക്കുളത്തിന്റെ   തണുപ്പും ദൂരെയുയരുന്ന   കഥകളി   സംഗീതവും   കോട്ടയ
Recent posts

"സോവിയറ്റ് സ്റ്റേഷൻ കടവ് : ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ”

“ ഒറ്റത്തുരുത്തിലെ ഉജ്ജ്വലവിളികൾ ” മുരളിയുടെ കഥകളെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം .   സ്വന്തമായൊരു പുസ്തകം പുറത്തിറക്കുക എന്നത് ഒരുവിധപ്പെട്ട എല്ലാ   എഴുത്തുകാരുടെയും ആഗ്രഹമാണ് . എന്റെ ചിന്തകളാലും അനുഭവങ്ങളാലും സമ്പന്നമായ ഒരു പൂർണ പുസ്തകം പുറത്തിറക്കണമെന്നത് വളരെ ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ചൊരു സ്വപ്നമാണ് . സുഹൃത്ത് മുരളി കൃഷ്ണൻ ആ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് . മുരളിയുടെഅനുഭവമണ്ഡലങ്ങളിൽ ഉടലെടുത്ത 17 കഥകൾ . കഥകളെല്ലാം അഗോളമാനമുള്ളതാണ് . ഒരു കഥ നടക്കുന്നത് സ്റ്റേഷൻ കടവിലാണെങ്കിൽ മറ്റേത് ദുബായ് , പിന്നെയൊന്ന് ന്യൂയോർക്ക് , അടുത്തത് ആറ്റിങ്ങൽ . അങ്ങനെ വ്യത്യസ്ത ദേശങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ ഉൾവിളികൾ ഉജ്ജ്വലവിളികളായി നിറഞ്ഞു നിൽക്കുന്ന 17 കഥകൾ .   ജി . ആർ . ഇന്ദുഗോപന്റെ ആമുഖത്തോടെ ലോഗോസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവിന്റെ പഠനം നടത്താൻ മുരളി തിരഞ്ഞെടുത്തത് എന്നെയായിരുന്നു . അതെന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല . എന്തായാലും   എനിക്കത്   ഉപകാരമായി . കനൽ സാംസ്‌കാരിക വേദിക്കായി അടുത്ത നാടകത്ത

വീടുകളും നാടോടികളും ; ചില പുനർവിചിന്തനങ്ങൾ

              സ്ഥിരമായ ഒരു വീടില്ലാതെ വാടകവീടുകളിൽ മാറിമാറി താമസിക്കേണ്ടി വരുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. ബാലുമഹേന്ദ്രയുടെ വീട് എന്ന ചിത്രം പറയുന്നത് അങ്ങനെ സ്ഥിരമായി ഒരു വീട് ആഗ്രഹിച്ച് അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ദമ്പതികളുടെ കഥയാണ്. വീടിനായി പ്രവാസജീവിതം പേറി അലയുകയും  ലോൺ എടുത്ത് വീട് വച്ച് അടയ്ക്കാനാകാതെ ആത്മഹത്യാ ചെയ്യേണ്ടി വന്നവരുടെ വാർത്തകൾ എന്നും നമുക്ക് ചുറ്റിലുമുണ്ടായിട്ടുണ്ട്. സ്വന്തമായൊരു വീട് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. "പ്രതീക്ഷയോടെ നിർമിക്കുന്ന വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ സമാധാനത്തോടെ ജീവിക്കാൻ മനുഷ്യർക്ക് അറിയില്ല. അതിനാൽ ഞാനിനി വീടുകൾ നിർമിക്കില്ല. ഗോപുരങ്ങളെ കെട്ടിപ്പൊക്കുകയുള്ളൂ" എന്ന് ഹെന്ററിക് ഇബ്സെൻ 'മാസ്റ്റർ ബിൽഡർ' നാടകത്തിലൂടെ സോൾനെസ്സിനെക്കൊണ്ട് പറയിക്കുന്നുണ്ട്. എന്നാൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒരുപാട് കാലം താമസിക്കാൻ കഴിയാതെ ജീവിതപ്രാരാബ്ധം കൊണ്ട് സ്വന്തം വാനിൽ  ഏകനായി താമസിക്കാൻ വിധിക്കപ്പെടുകയും തുടർന്ന് ആ ജീവിത താളത്തിൽ അനന്ദം കണ്ടെത്തി നിരന്തരം ഒരിടത്ത് കെട്ടിക്കിടക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്നവരുടെയും ലോകത്തിലേക്കാണ്